2023 CPC പരീക്ഷയെക്കുറിച്ച് അറിയേണ്ടതെല്ലാം

 

ഒരു ദീർഘകാല മെഡിക്കൽ കോഡിംഗ് കരിയറാണ് നിങ്ങളുടെ സ്വപ്നമെങ്കിൽ CPC പരീക്ഷ എഴുതി അത് വിജയകരമായി പാസ്സാവേണ്ടത് അത്യാവശ്യമാണ്. ആരോഗ്യമേഖലയിൽ മെഡിക്കൽ കോഡിങ് ഏറ്റവുമധികം ഡിമാന്റുള്ള കരിയർ ഓപ്ഷനുകളിലൊന്നായതിനാൽ, ഈ കരിയർ പിന്തുടരുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. 2022 വരെ, CPC ടെസ്റ്റ് പ്രധാനമായും പേപ്പർ അധിഷ്ഠിതവും തത്സമയ വിദൂര നിയന്ത്രിത പരീക്ഷകളുമായിരുന്നു.

 


AAPC അടുത്തിടെ നടത്തിയ പ്രഖ്യാപനമനുസരിച്ച്, എല്ലാ അന്താരാഷ്ട്ര സർട്ടിഫിക്കേഷൻ പരീക്ഷകളും ഇപ്പോൾ നിയുക്ത ടെസ്റ്റിംഗ് സെന്ററുകളിൽ ഇലക്ട്രോണിക് ഫോർമാറ്റിലേക്ക് മാറ്റുകയാണ്. ആരോഗ്യ മേഖലയിൽ  ഏറ്റവും അംഗീകൃതവും വിശ്വസനീയവുമായ സർട്ടിഫിക്കേഷനാണ് AAPC സർട്ടിഫിക്കേഷൻ. 2023 ജനുവരി 3 മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു. ആയതിനാൽ, നിങ്ങൾ മെഡിക്കൽ കോഡിംഗിൽ ഒരു കരിയർ ആരംഭിക്കാൻ തയ്യാറെടുക്കുകയാണെങ്കിൽ, ഈ വിവരങ്ങൾ അറിയേണ്ടത് വളരെ അത്യന്തം ആവശ്യകരമാണ്.

 

AAPC യുടെ ഈ മാറ്റങ്ങളുടെ പ്രധാന കാരണം കൂടുതൽ പരീക്ഷാ സുരക്ഷ ഉറപ്പാക്കുക, ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ ടെസ്റ്റിംഗ് ലൊക്കേഷനുകളും ടെസ്റ്റ് അവസരങ്ങളും നൽകുക എന്നതാണ്. നിങ്ങൾ അറിഞ്ഞിരിക്കേണ്ട നിരവധി മാറ്റങ്ങൾ വേറെയുമുണ്ട്:

 

     പേപ്പർ അധിഷ്‌ഠിത പരീക്ഷകളും തത്സമയ റിമോട്ട് പ്രൊക്‌റ്റേർഡ് പരീക്ഷകളും ഇനി ലഭ്യമല്ല.

 

     എല്ലാ AAPC ക്രെഡൻഷ്യലുകളും ഇലക്ട്രോണിക് ആയി ലഭ്യമാകും (ഉദാ. CPC, CIC, CRC, CPMA).

 

     എല്ലാ പരീക്ഷകളും ഇപ്പോൾ അതാത് രാജ്യത്തെ പ്രാദേശിക ടെസ്റ്റിംഗ് സെന്ററുകളിൽ നടത്തും.

 

     പരിശോധനാ തീയതികൾ ഇപ്പോൾ ആഴ്ചയിലുടനീളം ലഭ്യമാകും. (ആഴ്ചയിൽ 6 ദിവസം)

 

     ഒന്നോ രണ്ടോ പരീക്ഷാ അവസരങ്ങൾ വാങ്ങാനുള്ള ഓപ്‌ഷനുകൾ ഇപ്പോൾ ലഭ്യമാണ്.

 

     ഇന്ത്യയിലാണ് നിങ്ങൾ പരീക്ഷ എഴുതുന്നതെങ്കിൽ, ICD 10 CM, CPT, HCPCS ബുക്കുകൾ ടെസ്റ്റിംഗ് സെന്ററിൽ ലഭിക്കും.

 

     1-3 പ്രവൃത്തി ദിവസത്തിനുള്ളിൽ പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിക്കും.

 

മാറ്റങ്ങൾ നിരവധിയാണെങ്കിലും, പരീക്ഷയുടെ കാര്യത്തിൽ കാര്യമായ വ്യത്യാസങ്ങൾ വന്നിട്ടില്ല. ഓപ്പൺ-ബുക്ക് രീതിയിലാണ് പരീക്ഷ നടത്തുന്നത്. ഇതിന് ആവശ്യമായ പുസ്തകങ്ങൾ അംഗീകൃത പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് നിങ്ങൾക്ക് ലഭിക്കും. മറ്റൊരു കാര്യം 2023 ജനുവരി 15-നകം പരീക്ഷാ കേന്ദ്രങ്ങൾ തുറക്കും. മാറ്റങ്ങളെ കുറിച്ച്  ഇപ്പോൾ നിങ്ങൾക്ക് ഏകദേശം മനസിലായ സ്ഥിതിക്ക്, ഒരു മികച്ച AAPC അംഗീകൃത സ്ഥാപനത്തിൽ എൻറോൾ ചെയ്ത് തയ്യാറെടുപ്പ് നടത്തേണ്ട സമയമാണിത്. ഇവിടെയാണ് Cigma നിങ്ങളെ സഹായിക്കുക.

 

എന്തുകൊണ്ടാണ് Cigma?

 

മെഡിക്കൽ കോഡിംഗിന്റെ വിവിധ കോൺസെപ്റ്റുകളെ കുറിച്ച് വിദ്യാർത്ഥികൾക്ക് ട്രെയിനിങ് നൽകുന്ന കാര്യത്തിൽ Cigma മെഡിക്കൽ കോഡിങ് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. AAPC സർട്ടിഫൈ ചെയ്ത കേരളത്തിലെ ആദ്യത്തെ സ്ഥാപനമാണ് Cigma . 2015 മുതൽ ഞങ്ങൾ AAPC ലൈസൻസുള്ള എഡ്യൂക്കേറ്റർ ക്രെഡൻഷ്യൽസ് ഓഫ് ഇന്ത്യ നിലനിർത്തുന്നു. സിഗ്മയിൽ പഠിക്കുന്നതിലൂടെ ഉയർന്ന വിജയ നിരക്ക് ഉറപ്പ് നൽകുന്നു. വിജയത്തിന്റെ കാര്യം നോക്കുകയാണെങ്കിൽ, ഏകദേശം 88% വിജയികളും കൂടാതെ അവസാനത്തെ CPC പരീക്ഷ ടോപ്പറും സിഗ്മയിൽ നിന്നുള്ളവരാണ്. എന്തിനധികം, 2022-ൽ ഞങ്ങൾ 1500+ ഉദ്യോഗാർത്ഥികളെ ജോലിയിൽ കയറ്റി. എന്നാൽ ഇത് മാത്രമാണോ? അല്ല.

 

പ്രാക്ടീസ് പരീക്ഷകളാണ് സിഗ്മയുടെ മറ്റൊരു പ്രത്യേകത. ഏതൊരു വിദ്യാഭ്യാസ മേഖലയിലും പരീക്ഷകളുടെ പ്രാധാന്യം എത്രത്തോളമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. പ്രാക്ടീസ് പരീക്ഷകളിലൂടെ, വിദ്യാർത്ഥികൾക്ക് ടെസ്റ്റിനെക്കുറിച്ച് മൊത്തത്തിലുള്ള ട്രെയിനിങ് ഞങ്ങൾ നൽകുന്നു. ഞങ്ങളുടെ വിദഗ്ധ ഫാക്കൽറ്റികൾ നൽകുന്ന  മികച്ച  ക്ലാസുകളിലൂടെ മെഡിക്കൽ കോഡിംഗ് ആശയങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു. ഇത് കൂടാതെ 90-95% പ്ലെയ്‌സ്‌മെന്റ് സഹായവും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു, ഇത് മറ്റുള്ളവർ വളരെ അപൂർവമായി മാത്രമേ നൽകാറുള്ളു. AAPC വരുത്തിയ മാറ്റങ്ങളും ട്രെയ്‌നിങ്ങിനായി ചേരാനുള്ള ഏറ്റവും നല്ല സ്ഥലവും ഇപ്പോൾ നിങ്ങൾക്കറിയാം. ഒരു വിജയകരമായ മെഡിക്കൽ കോഡിംഗ് കരിയറാണ് നിങ്ങളുടെ മനസ്സിലുള്ളതെങ്കിൽ, ഇന്നുതന്നെ സിഗ്മയിൽ ചേരുക.

Comments